മലപ്പുറം: സംസ്ഥാനത്തെ സംഘടിത, അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് (ഭാര്യ/ ഭര്‍ത്താവ്/ മക്കള്‍/ സഹോദരി/ സഹോദരന്‍) തിരുവനന്തപുരം വഞ്ചിയൂരില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് (കിലെ) സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.
എട്ട് മാസത്തെ ദൈര്‍ഘ്യമുള്ള കോഴ്‌സിന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ക്ലാസുകള്‍ ഒക്‌ടോബര്‍ ഒന്നിന് ആരംഭിക്കും. കോഴ്‌സിന് ചേരാനാഗ്രഹിക്കുന്ന ബിരുദധാരികളായ തൊഴിലാളികളുടെ ആശ്രിതര്‍ ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് ലഭിക്കുന്ന ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്കായി www.kilr.kerala.gov.in സന്ദര്‍ശിക്കണം.