മലപ്പുറം: ഗവ.കോളജില്‍ ജീവനി സെന്റര്‍ ഫോര്‍ വെല്‍ബിയിങ് പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ റഗുലര്‍ പഠനത്തിലൂടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 16ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം.