എറണാകുളം: ആസാദി കാ അമൃത് മഹോത്സവത്തിൻറെ ഭാഗമായി നെഹ്രു യുവ കേന്ദ്രവും, സെന്റ് തെരേസാസ് കോളേജിലെ എൻഎസ്എസ് യൂണിറ്റ് 41 ഉം, യൂത്ത് റെഡ് ക്രോസ് സൊസൈറ്റിയും സംയുക്തമായി ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0സംഘടിപ്പിച്ചു. യുവജനകാര്യ കായിക മന്ത്രാലയത്തിൻറെ നിർദ്ദേശപ്രകാരം നടന്ന പരിപാടിയുടെ ഉദ്ഘാടനവും ഫ്ലാഗ്ഓഫും ജില്ല കളക്ടർ ജാഫർ മാലിക് നിർവഹിച്ചു.

എൻഎസ്എസ് യൂണിറ്റ് 41, ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം (റെഡ് ക്രോസ്) എന്നിവിടങ്ങളിൽ നിന്നുള്ള 30 ഓളം വിദ്യാർത്ഥികൾ ഓട്ടത്തിൽ പങ്കെടുത്തു. രാവിലെ 9.30 ന് സെൻറ് തെരേസാസ് കാമ്പസിൽ നിന്ന് മറൈൻ ഡ്രൈവ് വരെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത് .

നെഹ്റു യുവ കേന്ദ്രം ജില്ലാ യൂത്ത് ഓഫീസർ അശ്വിൻ കുമാർ, എറണാകുളം സെന്റ് തെരേസാസ് കോളേജ് പ്രൊവിൻഷ്യൽ സുപ്പീരിയറും മാനേജറുമായ റവ.ഡോ.ശ്രീ.വിനിത സി എസ് എസ് ടി, ഐആർസിഎസ് ജില്ലാ ചെയർമാൻ ജോയ് പോൾ, യൂത്ത് റെഡ് ക്രോസ് സൊസൈറ്റി വർക്കിംഗ് ചെയർമാൻ ബിജോയ് കെവി, ഐആർസിഎസ് താലൂക്ക് ചെയർമാൻ പൊന്നമ്മ പരമേശ്വരൻ, എറണാകുളം സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ.ലിസ്സി മാത്യു , എൻഎസ്എസ് യൂണിറ്റ് 41 ജനറൽ സെക്രട്ടറി അനഘ ആർഎന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.