പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ ഉള്‍പ്പെട്ട് മികവിന്റെ കേന്ദ്രങ്ങളായി വിദ്യാലയങ്ങള്‍. രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ കുലശേഖരപുരം ഗവണ്‍മെന്റ് എച്ച.്എസ്.എസ് കെട്ടിടവും തഴവ ആദിത്യ വിലാസം ഗവ. സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ കെട്ടിട നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
കുലശേഖരപുരം ഗവണ്‍മെന്റ് എച്ച്.എസ.്എസില്‍ മൂന്ന് കോടി രൂപ നിര്‍മാണ ചെലവില്‍ പൂര്‍ത്തിയാക്കിയ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം എ. എം ആരിഫ് എം.പി നിര്‍വഹിച്ചു. ക്ലാസ് മുറികളുടെ ഉദ്ഘാടനവും ശിലാസ്ഥാപന അനാച്ഛാദനവും കരുനാഗപ്പള്ളി എം.എല്‍.എ സി. ആര്‍ മഹേഷാണ് നിര്‍വഹിച്ചതു. 12 ക്ലാസ് റൂമുകളോട് കൂടിയ മൂന്ന് നില കെട്ടിടവും ആശ്വാസ കേന്ദ്രവുമാണ് പൂര്‍ത്തിയാക്കിയത്.
തഴവ ആദിത്യ വിലാസം എല്‍. പി. സ്‌കൂളില്‍ കിഫ്ബിയില്‍ നിന്ന് ഒരു കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കരുനാഗപ്പള്ളി എം.എല്‍.എ സി. ആര്‍ മഹേഷ് നിര്‍വഹിച്ചു. സ്‌കൂളിലെ രണ്ടുനില കെട്ടിടത്തിന്റെയും എട്ട് ക്ലാസ് മുറികളുടെയും നിര്‍മ്മാണ ഉദ്ഘാടനമാണ് നടന്നത്.
മുന്‍ എംഎല്‍എ ആര്‍.രാമചന്ദ്രന്‍, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍, തഴവ, കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി. സദാശിവന്‍, മിനിമോള്‍ നിസാം, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍, പ്രഥമാദ്ധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.