മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന ന്യൂനപക്ഷവിഭാഗങ്ങളില്‍ പെടുന്ന വിധവകള്‍, വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍, എന്നിവര്‍ക്ക് ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ധനസഹായം നല്‍കുന്നു.

കെട്ടുറപ്പുള്ള വാതിലുകള്‍, ജനലുകള്‍, മേല്‍ക്കൂര, ഫ്ലോറിങ്ങ്, ഫിനിഷിങ്ങ്, പ്ലംബിങ്ങ്, സാനിറ്റേഷൻ, ഇലക്ട്രിഫിക്കേഷൻ, എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധന സഹായം അനുവദിക്കുന്നത്. ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50000 രൂപ ധനസഹായം നല്‍കും. ഈ തുക തിരിച്ചടക്കേണ്ടതില്ല. അപേക്ഷകന്റെ സ്വന്തം അല്ലെങ്കില്‍ പങ്കാളിയുടെ വീടിന്റെ വിസ്തീര്‍ണം 1200 ചതുരശ്ര അടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മുൻഗണന. അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ ആണെങ്കിലും പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക ആണെങ്കിലും മുൻഗണന നല്‍കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ ഏജൻസികളില്‍ നിന്നോ ഇതിനു മുമ്പ് പത്ത് വര്‍ഷത്തിനുള്ളില്‍ ഭവന പുനരുദ്ധാരണ സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോം കളക്ടറേറ്റില്‍ നിന്നോ www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ജില്ല ന്യൂനപക്ഷ സെല്ലില്‍ നേരിട്ടോ ഡപ്യൂട്ടി കളക്ടര്‍(ജനറല്‍), ന്യൂനപക്ഷ ക്ഷേമസെല്‍, ജില്ല കളക്ടറേറ്റ്, എറണാകുളം എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ അപേക്ഷിക്കാം. ഫോണ്‍ 0484 2422292