തൃശ്ശൂർ: ചാഴൂർ കല്ലാറ്റ് ലീലയുടെ 45 വർഷത്തെ അലച്ചിലിനാണ് അന്ത്യമായത്. തൃശൂർ ടൗൺ ഹാളിൽ നടന്ന സംസ്ഥാന പട്ടയമേളയിൽ ലീലയ്ക്കും പട്ടയം സ്വന്തമായി. നെല്ല് കൃഷി ചെയ്യുന്ന 40 സെന്റ് സ്ഥലത്തിനാണ് പട്ടയം ലഭിച്ചിരിക്കുന്നത്.

മിച്ചഭൂമിയിൽ ഉൾപ്പെട്ടതാണ് ഈ സ്ഥലം.പട്ടയം ഇല്ലാത്തതിനാൽ ഈ സ്ഥലത്തിന് കൃഷിക്കാവശ്യമായ സബ്‌സിഡിയൊന്നും ലഭിച്ചിരുന്നില്ല. പട്ടയം ലഭിച്ചപ്പോൾ ഇതിനൊരു പരിഹാരം കൂടിയായി. കൃഷി ചെയ്യുന്ന ഭൂമിക്ക് പട്ടയം എന്ന തലമുറകൾ പഴക്കമുള്ള സ്വപ്നം യാഥാർത്ഥ്യമാക്കിയതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഹൃദയംകൊണ്ട് നന്ദി പറയുകയാണ് ലീല.