വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്
വകുപ്പും ഡി.സി ബുക്ക്‌സും ചേര്‍ന്ന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു
നടത്തിയ പുസ്തകവണ്ടി പര്യടനം സമാപിച്ചു. നാലു ദിവസങ്ങളിലായി നടത്തിയ
പര്യടനത്തില്‍ ജില്ലയിലെ വിവിധ മേഖലകളിലെ 17 സ്‌കൂളുകളില്‍ പര്യടനം
നടത്തി. കുട്ടികള്‍ക്കായി സ്‌പോട്ട് ക്വിസ്, പുസ്തക പരിചയം,
കവിതാപാരായണം, പ്രമുഖ കഥാകാരന്‍മാരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തല്‍
എന്നിങ്ങനെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
നഗരപരിധിയില്‍ കോട്ടയം എം.ഡി സെമിനാരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സെന്റ്
ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ചിന്‍മയ വിദ്യാലയ എന്നിവിടങ്ങളിലും
മേലുകാവ് ഗ്രാമപഞ്ചായത്തില്‍ സെന്റ് തോമസ് യു. പി. സ്‌കൂള്‍
മേലുകാവുമറ്റം, സി.എം.എസ് ഹൈസ്‌കൂള്‍ ഇരുമാപ്രമറ്റം, അല്‍ഫോണ്‍സ
ജി.എച്ച്.എസ് വാഴക്കാട് എന്നിവിടങ്ങളിലും പര്യടനം നടത്തി. മേലുകാവില്‍
ഗ്രാമപഞ്ചായത്തംഗം അനുരാഗ് പാണ്ടിക്കാട് സംസാരിച്ചു. കൂടാതെ
പ്രധാനാധ്യാപകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.