കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 20 കേസുകള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി,ആലപ്പാട്, ചവറ, ക്ലാപ്പന, ഓച്ചിറ, തൊടിയൂര്‍, കെ.എസ്.പുരം, നീണ്ടകര, പ•ന,തഴവ, തെക്കുംഭാഗം, തേവലക്കര പ്രദേശങ്ങളില്‍ നടന്ന പരിശോധനയില്‍ 12 കേസില്‍ പിഴയീടാക്കി. 160 എണ്ണത്തിന് താക്കീത് നല്‍കി.

കൊട്ടാരക്കര,ചടയമംഗലം,ചിതറ,ഇളമാട്,കരീപ്ര,എഴുകോണ്‍,ഇട്ടിവ,കുളക്കട,കുമ്മിള്‍,മൈലം,നെടുവത്തൂര്‍,പൂയപ്പള്ളി,ഉമ്മന്നൂര്‍,വെളിനെല്ലൂര്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ ഏഴ് കേസുകള്‍ക്ക് പിഴ ഈടാക്കുകയും 182 കേസുകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.കുന്നത്തൂരില്‍ നടന്ന പരിശോധനയില്‍ ഒരു കേസിന് പിഴ ഈടാക്കുകയും 37 കേസിന് താക്കീത് നല്‍കുകയും ചെയ്തു.
കൊല്ലം കോര്‍പറേഷന്‍ , കല്ലുവാതുക്കല്‍, പനയം,തൃക്കരുവ, പൂതക്കുളം, ഈസ്റ്റ് കല്ലട ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 101 കേസുകളില്‍ താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

പത്തനാപുരം, പുന്നല,പിറവന്തൂര്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ 12 കേസുകള്‍ക്ക് താക്കീത് നല്‍കി.
പുനലൂരില്‍ പുനലൂര്‍, വാളക്കോട് എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിനോദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 15 കേസുകളില്‍ താക്കീത് നല്‍കി.