തൃശ്ശൂർ: എളവള്ളി ഗ്രാമപഞ്ചായത്തിൽ കൃഷിഭവനും കുടുംബശ്രീയും ചിറ്റാട്ടുകര സഹകരണ ബാങ്കും സംയുക്തമായി നാട്ടുചന്ത ആരംഭിച്ചു. ഗ്രാമ പഞ്ചായത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ, കോഴിമുട്ട, അലങ്കാര മത്സ്യങ്ങൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ, അലങ്കാര ചെടികൾ എന്നിവയാണ് ആദ്യഘട്ടത്തിൽ വില്പന നടത്തുന്നത്. ഇടനിലക്കാരില്ലാതെ കർഷകർക്കും യൂണിറ്റുകൾക്കും ഉല്പന്നങ്ങൾ വിറ്റഴിക്കാനാണ് നാട്ടുച്ചന്ത ലക്ഷ്യമിടുന്നത്.

ബുധൻ, വ്യാഴം ദിവസങ്ങളിൽ സഹകരണ ബാങ്ക് പരിസരത്താണ് ചന്ത സംഘടിപ്പിക്കുന്നത്. നാട്ടുച്ചന്തയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ് നിർവ്വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡൻ്റ് ആർ എ. അബ്ദുൾ ഹക്കിം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചെറുപുഷ്പം ജോണി, കുടുംബശ്രീ ചെയർപേഴ്ൺ കെ ആർ രാഗി, ബാങ്ക് ഭരണസമിതിയംഗങ്ങളായ പി എം ജോസഫ്, ഗീത മോഹനൻ, പി കെ അഖിൽ എന്നിവർ പങ്കെടുത്തു.