ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കോഴിക്കോട്: മാളിക്കടവ് ഐ.ടി.ഐയില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ താല്കാലിക നിയമനം നടത്തുന്നു. സെപ്റ്റംബര്‍ 18 ന് രാവിലെ 11 മണിക്ക് സ്ഥാപനത്തില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ സഹിതം ഹാജരാകണം.
തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്
കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2021-22 അധ്യയനവര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് തലം വരെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം ഓഫീസില്‍ നിന്ന് നേരിട്ടും peedika.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0495-2372434.
ഭൂമി ലേലം
കൊടുവള്ളി വില്ലേജില്‍ റീസര്‍വ്വേ 82/2 ല്‍പ്പെട്ട 2.97 ആര്‍ ഭൂമി ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് വില്ലജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യുമെന്ന് താഹസില്‍ദാര്‍ അറിയിച്ചു.
രാരോത്ത് വില്ലേജില്‍ റീസര്‍വ്വേ 16/1 ല്‍പ്പെട്ട 1.33 സെന്റ് ഭൂമി ഒക്ടോബര്‍ ഏഴിന് രാവിലെ 11 മണിക്ക് രാരോത്ത് വില്ലജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യുമെന്ന് താഹസില്‍ദാര്‍ അറിയിച്ചു.
വാഹന ലേലം 23 ന്
കോഴിക്കോട് എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ വാഹനങ്ങള്‍ നിലവിലുള്ള ലേല വ്യവസ്ഥകള്‍ പ്രകാരം സെപ്റ്റംബര്‍ 23ന് രാവിലെ 10 മണിക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സിവില്‍സ്റ്റേഷനില്‍ പരസ്യമായി ലേലം ചെയ്യും. ലേല വ്യവസ്ഥകള്‍ എക്‌സൈസ് ഓഫീസുകളില്‍ നിന്നും ലഭിക്കും. വിവിധ എക്‌സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലുമായി സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ ഓഫീസ് മേധാവികളുടെ അനുവാദത്തോടെ പരിശോധിക്കാം.
വനിത ഹോംഗാര്‍ഡ് നിയമനം
സംസ്ഥാനത്തെ വനിത ഹോം ഗാര്‍ഡുകളുടെ ഒഴിവു നികത്തുന്നതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ഒക്ടോബര്‍ 10 വരെ അപേക്ഷ സ്വീകരിക്കും. ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, പാരാമിലിറ്ററി, തുടങ്ങിയ സൈനിക-അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫോറസ്റ്റ്, എക്‌സൈസ്, ജയില്‍ മുതലായ സംസ്ഥാന യൂണിഫോം സര്‍വ്വീസുകളില്‍ നിന്നും റിട്ടയര്‍ ചെയ്ത 35നും 58 വയസ്സിനും ഇടയില്‍ പ്രായമുള്ള പത്താംക്ലാസ് പാസായിട്ടുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0484 2207710, 9497920154.
ക്വട്ടേഷന്‍ ക്ഷണിച്ചു
കേരള മാരിടൈം ബോര്‍ഡ് ബേപ്പൂര്‍ തുറമുഖത്തെ ഇലക്ട്രിക് ക്രെയിനുകള്‍ക്ക് വയര്‍ റോപ്പ് വിതരണം ചെയ്യുന്നതിന് കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 22 ഉച്ചക്ക് ഒരു മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം.
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം
ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം. മാര്‍ക്കറ്റിംങ്ങ് മാനേജര്‍ (യോഗ്യത : എം.ബി.എ/എം.കോം/ബി.കോം, തൊഴില്‍ പരിചയം നിര്‍ബന്ധം), കോഡിംങ്ങ് ടീച്ചര്‍ (യോഗ്യത : എം.എസ്.സി/ബി.എസ്.സി/ ബി.ടെക്/എം.ടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് / എം.സി.എ), ഹാര്‍ഡ് വെയര്‍ എഞ്ചിനീയര്‍ (യോഗ്യത : ബി.ടെക് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍) മാര്‍ക്കറ്റിംങ്ങ് എക്സിക്യുട്ടീവ്, ബ്രാഞ്ച് മാനേജര്‍, ജൂനിയര്‍ സ്റ്റാഫ്, കസ്റ്റമര്‍ മാനേജര്‍, ക്രെഡിറ്റ് ഓഫീസര്‍, ടീം ലീഡര്‍, (യോഗ്യത : ബിരുദം), ലീഗല്‍ ഓഫീസര്‍ (യോഗ്യത : എല്‍.എല്‍.ബി), അക്കൗണ്ട്സ് മാനേജര്‍ (യോഗ്യത : എം.കോം/ബി.കോം), ടെലിമാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഓപ്പണ്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, കലക്ഷന്‍ എക്സിക്യൂട്ടീവ് (യോഗ്യത :പ്ലസ് ടു), റിലേഷന്‍ഷിപ്പ് ഓഫീസര്‍ – ഫീല്‍ഡ് വര്‍ക്ക് (യോഗ്യത : പ്ലസ് ടു, ടൂവീലറും ടൂവീലര്‍ ലൈസന്‍സും നിര്‍ബന്ധം) കലക്ഷന്‍ എക്സിക്യൂട്ടീവ് (യോഗ്യത : പത്താം തരം) തസ്തികകളിലേക്കാണ് നിയമനം.
താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം സെപ്റ്റംബര്‍ 18ന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍-0495 2370176