കൊല്ലം: സാങ്കേതിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ യുവാക്കള്‍ക്ക് യൂത്ത് ടെക് സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ തുടങ്ങുന്നതിന് ധന സഹായം നല്‍കുന്നു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഐ.ടി.ഐ./ പോളിടെക്‌നിക് / എന്‍ജിനീയറിങ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 18 നും 40 നും ഇടയില്‍ പ്രായമുള്ളവരുടെ പാര്‍ട്ട്ണര്‍ഷിപ്പ് / കമ്പനി ആരംഭിക്കുന്ന ഉല്‍പാദന സേവന സംരംഭത്തിന് പദ്ധതി തുകയുടെ 75 ശതമാനം /പരമാവധി മൂന്ന് ലക്ഷം രൂപ വരെ സബ്‌സിഡി അനുവദിക്കും. പുതിയ സാങ്കേതികവിദ്യകളും നവീനാശയങ്ങളും അടിസ്ഥാനമാക്കിയ പദ്ധതികള്‍ക്ക് മുന്‍ഗണനയുണ്ട്. പദ്ധതിരേഖ, ഐഡന്റിറ്റി, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം അതാത് ഗ്രാമപഞ്ചായത്ത് മുഖേനയോ ജില്ലാ പഞ്ചായത്തില്‍ നേരിട്ടോ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ മുഖേനയും 9446108519 എന്ന നമ്പറിലും ലഭിക്കും.
