തിരുവനന്തപുരം ജില്ലയിലെ ആറാമട പോസ്റ്റോഫീസിൽ മഹിളാപ്രധാൻ ഏജന്റായി പ്രവർത്തിച്ചു വന്ന ആർ അംബികയുടെ [ (സി.എ. നം.13/MPA/TVM/2001), ഉത്രാടം, സൊസൈറ്റി റോഡ്, ആറാമട പി.ഒ., തൃക്കണ്ണാപുരം, തിരുവനന്തപുരം – 695 032 ]  മഹിളാപ്രധാൻ ഏജൻസി ജില്ലാ കളക്ടർ സസ്‌പെൻഡ് ചെയ്തു.

ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യത്തിൽ ഏർപ്പെട്ടു എന്ന് തപാൽ വകുപ്പ് റിപ്പോർട്ട് ചെയ്യുകയും പൂജപ്പുര പോലീസ് അന്വേഷണം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. പൊതുജനങ്ങൾ പോസ്റ്റോഫീസ് നിക്ഷേപവുമായി ബന്ധപ്പെട്ട് ഈ ഏജന്റുമായി പണമിടപാട് നടത്തരുത്. ഇവർ മുഖേന പോസ്റ്റോഫീസ് നിക്ഷേപം നടത്തിയ എല്ലാ നിക്ഷേപകരും പാസ്സ്ബുക്കും തിരിച്ചറിയൽ രേഖകളുമായി ബന്ധപ്പെട്ട പോസ്റ്റോഫീസിലെത്തി അക്കൗണ്ട് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പു വരുത്തണം.

മഹിളാപ്രധാൻ ഏജന്റുമാരുടെ പ്രവർത്തനം സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസറെ അറിയിക്കാം. ജില്ലാ ഓഫീസിന്റെ മേൽവിലാസം: ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, സി.ഐ. പരമേശ്വരൻപിള്ള റോഡ്, വഞ്ചിയൂർ, തിരുവനന്തപുരം – 695 035, ഫോൺ – 0471 2478731, ഇ-മെയിൽ – nsdtvmdist@gmail.com