മാനന്തവാടി: മാനന്തവാടിയില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളിലും തട്ടുകടകളിലും ചപ്പാത്തി നിര്‍മ്മാണശാലകളിലും പരിശോധന നടത്തി. 11 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപത്തെ ഹോട്ടലില്‍ നിന്നും പഴകിയ എണ്ണ പലഹാരങ്ങളും കറികളും പിടിച്ചെടുത്തു. രാത്രിയില്‍ ഏഴോളം തട്ടുകടകളിലായി നടത്തിയ പരിശോധനയില്‍ പലയിടത്തും മലിനജലം ഉപയോഗിക്കുന്നതായി കണ്ടെത്തി. വൃത്തിഹീനമായ സംഭരണികളിലാണ് കുടിവെള്ളമടക്കം ശേഖരിച്ചു വച്ചിരിക്കുന്നതെന്ന് വ്യക്തമായി. കൂടാതെ തട്ടുകടകളിലെ ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡുകളും പരിശീലനത്തിന് വിധേയമാക്കി.