കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭാ പരിധിയിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രഭാതഭക്ഷണം നല്‍കുന്ന പരിപാടിക്ക് തുടക്കമായി. 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഏഴാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും പ്രഭാതഭക്ഷണം നല്‍കുന്നത്. പദ്ധതി ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ്് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉമൈബാ മൊയ്തീന്‍കുട്ടി, എ.പി ഹമീദ്, വി. ഹാരിസ്, വി.എം റഷീദ്, അശോകന്‍ മാസ്റ്റര്‍, പി. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു