വെള്ളമുണ്ട: പരിസ്ഥിതി സൗഹൃദ മനോഭാവം വിദ്യാര്‍ത്ഥികളില്‍ ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യവുമായി വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മൊതക്കര വാളാരംകുന്നിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിക്കുന്നു. ഏഴിനു രാവിലെ ഒമ്പതിന് മൊതക്കരയില്‍ നിന്ന് യാത്ര ആരംഭിക്കും. സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ നൂറോളം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും പഠനയാത്രയില്‍ പങ്കെടുക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ കാലിക പ്രസക്തിയെക്കുറിച്ച് വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ് ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ പ്രകൃതിസംരക്ഷണ പ്രതിജ്ഞയെടുക്കും. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗം വി.യു ചാക്കോ ഫാളാഗ് ഓഫ് ചെയ്യും. പി.ടി.എ പ്രസിഡന്റ് പ്രേം പ്രകാശ്, പ്രധാനാദ്ധ്യപിക പി.കെ സുധ, പി.ടി.എ വൈസ് പ്രസിഡന്റ് ടി.കെ മമ്മൂട്ടി, ഐ.സി ജോസ് എന്നിവര്‍ സംസാരിക്കും. അദ്ധ്യാപകരായ ശുഭാമണി, കെ.കെ സുരേഷ്, അബ്ദുല്‍ സലാം, വി.കെ പ്രസാദ്, കെ. സുഷമ, ടി. സഫിയ, ബി.ടി ഷാഹിന, കെ.വി ഷില്‍ജ, കെ.എന്‍ ഉഷ എന്നിവര്‍ നേതൃത്വം നല്‍കും.
