മാനന്തവാടി: പാഷന്‍ഫ്രൂട്ട് കൃഷിയിലെ നൂതന സാദ്ധ്യതകള്‍ കര്‍ഷകരിലെത്തിക്കുന്നതിനായി എടവക പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കൃഷി കല്യാണ്‍ അഭിയാന്‍ പദ്ധതിയിലുള്‍പ്പെടുത്തി തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ പാഷന്‍ഫ്രൂട്ട് കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം. അമ്പലവയല്‍ കൃഷിവിജ്ഞാന്‍ കേന്ദ്ര, ആത്മ വയനാട് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടി എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മുദ്ദീന്‍ മൂടമ്പത്ത് ഉദ്ഘാടനം ചെയ്തു. കൃഷിവിജ്ഞാന്‍ കേന്ദ്ര മേധാവി സഫിയ അദ്ധ്യക്ഷത വഹിച്ചു. രജീഷ്, സിമി, വിന്‍സെന്റ്, എസ് സൈജു, എ.എം ഹരിത, വി.യു സുഭാഷ് എന്നിവര്‍ ക്ലാസെടുത്തു.
