കണ്ണൂർ: ജില്ലയില്‍ വ്യാഴം (സപ്തംബര്‍ 16) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ കാര്‍ത്തികപുരം, കൃഷ്ണപിള്ള സ്മാരക വായനശാല കണ്ടകൈ, അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രം, രാമഗുരു യുപി സ്‌കൂള്‍ ചിറക്കല്‍, പള്ളേരി മാപ്പിള എഎല്‍പി സ്‌കൂള്‍ കണ്ണാടിപറമ്പ് എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്നു മണി, പന്ന്യന്നൂര്‍ ചോടവുരം ഹൈസ്‌കൂള്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12 മണി, എട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രം, കീഴ്പ്പള്ളി ബി പി എച്ച് സി രാവിലെ 10 മണി മുതല്‍ 12.30, അരയാക്കൂല്‍ യു പി സ്‌കൂള്‍ ഉച്ചക്ക് ഒരു മണി വൈകിട്ട് മൂന്ന്, രാമന്തളി പിഎച്ച്സി, പണ്ടനോട്ട് എല്‍ പി സ്‌കൂള്‍ മുണ്ടേരി, ഡോ. പല്‍പ്പു മെമ്മോറിയല്‍ യു പി സ്‌കൂള്‍ കണിച്ചാര്‍ എന്നിവിടങ്ങളില്‍ രണ്ടു മുതല്‍ നാലു മണി വരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.