കണ്ണൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ സേവനം ഉറപ്പു വരുത്തുന്നതിന് പ്രവര്‍ത്തനം പുനക്രമീകരിച്ച് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉത്തരവിട്ടു. ഒരു കോര്‍പ്പറേഷന്‍/ഒരു നഗരസഭാ പരിധിയില്‍ ഒരു സെക്ടറല്‍ മജിസ്‌ട്രേറ്റ് മൂന്ന് പഞ്ചായത്തുകള്‍ക്ക് ഒരു സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്ന നിലയിലാണ് പുതുക്കിയ മാനദണ്ഡം.

ഇതനുസരിച്ച് അതത് തഹസില്‍ദാര്‍മാര്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന പരിധിയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരെ നിയമിക്കണമെന്നും ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.