കാസർഗോഡ്: പെന്‍ഷന്‍ ലഭിക്കാത്ത വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും വര്‍ഷത്തില്‍ ഒരു തവണ നല്‍കുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ താഴെയായവര്‍ക്കാണ് അവസരം.
അര്‍ഹരായവര്‍ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, വിമുക്തഭടന്റെ/വിധവയുടെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോം, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ 30 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994256860