കാസർഗോഡ്: കേരള ഡെവലപ്പ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ (കെ ഡിസ്‌ക്) സംഘടിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന്റെ സ്ഥാപന രജിസ്‌ട്രേഷന്‍ ആംഭിച്ചു. സ്‌കൂള്‍ തലത്തില്‍ 13നും 17നും മധ്യേ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് നൂതന ആശയങ്ങള്‍ പങ്കുവെക്കാനും അത് പ്രാവര്‍ത്തികമാക്കാനും പ്രചോദനം നല്‍കുന്ന ത്രിവത്സര പദ്ധതിയാണിത്. തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് അവരുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ ലഭിക്കും.

രണ്ടുമുതല്‍ അഞ്ചുവരെയുള്ള ടീമുകളായാണ് കുട്ടികള്‍ ഈ പ്രോഗ്രാമിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജില്ലാതല മൂല്യനിര്‍ണയത്തില്‍ വിജയിക്കുന്ന കുട്ടികള്‍ക്ക് 25,000 രൂപയും സംസ്ഥാന മൂല്യനിര്‍ണയത്തില്‍ വിജയിക്കുന്ന കുട്ടികള്‍ക്ക് 50,000 രൂപയും ലഭിക്കും. ഏറ്റവും കൂടുതല്‍ കുട്ടികള്‍ യൗങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനത്തിനും ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.

യൗങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമില്‍ കുട്ടികള്‍ രജിസ്റ്റര്‍ചെയ്യണമെങ്കില്‍ അവര്‍ പഠിക്കുന്ന സ്ഥാപനങ്ങളും പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യണം. www.yip.kerala..gov.in ലൂടെയാണ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ yip.kerala.gov.in ലൂടെ ലോഗിന്‍ ചെയ്ത് രജിസ്ട്രഷന്‍ പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8590776265, 9809952778, 9074363091, 9446169194.