കാസർഗോഡ്: പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള ജില്ലാതല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 12 വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. പുരസ്‌കാര ജേതാക്കള്‍ക്ക് പ്രശസ്തി പത്രവും ഫലകവും ക്യാഷ് പ്രൈസും സമ്മാനിക്കും.

മികച്ച വിദ്യാര്‍ത്ഥി വിഭാഗത്തില്‍ കെ അനന്ദു (കാനത്തൂര്‍ ജി.യു.പി.എസ്) ഒന്നാംസ്ഥാനവും എന്‍ മുഹമ്മദ് നഫീസ്( മിയാപദവ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍) കെ.വി നിരഞ്ജന (ചായ്യോത്ത് ഗവ.സ്‌കൂള്‍) എന്നിവര്‍ രണ്ടാംസ്ഥാനവും ആന്‍ റോസ് അനില്‍ (നീലേശ്വരം സെന്റ് ആന്‍സ് സ്‌കൂള്‍) മൂന്നാംസ്ഥാനവും നേടി.

മികച്ച അധ്യാപക വിഭാഗത്തില്‍ വി.കെ. ഭാസ്‌കരന്‍( കാലിച്ചാനടുക്കം ജി.എച്ച്.എസ്.എസ്) ഒന്നാംസ്ഥാനവും ടി.മധുസൂദനന്‍ (ബേഡഡുക്ക ജി.എല്‍.പി.എസ്) രണ്ടാംസ്ഥാനവും കെ.അനിത (പെരിയ അംബേദ്കര്‍ കോളേജ്) മൂന്നാംസ്ഥാനവും നേടി.

മികച്ച ഹെഡ് മാസ്റ്റര്‍ വിഭാഗത്തില്‍ ടി.എ ശ്യാമള (താരംതട്ടടുക്ക ഗവ.എല്‍.പി.എസ്) ഒന്നാംസ്ഥാനവും സിസ്റ്റര്‍ ഡെയ്സി ആന്റണി (നീലേശ്വരം സെന്‍്‌റ് ആന്‍സ് സ്‌കൂള്‍) രണ്ടാംസ്ഥാനവും സിസ്റ്റര്‍ ബീന വര്‍ഗ്ഗീസ്(ചിറ്റാരിക്കാല്‍ സെന്റ് മേരീസ് സ്‌കൂള്‍) മൂന്നാംസ്ഥാനവും നേടി

മികച്ച സ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് മേരീസ് ഇ എം.എച്ച്.എസ് ചിറ്റാരിക്കാല്‍ ഒന്നാംസ്ഥാനവും ഗവ.എല്‍.പി.സ്‌കൂള്‍ താരംതട്ടടുക്ക രണ്ടാംസ്ഥാനവും ജി എച്ച് എസ് മൂടംബയല്‍ മൂന്നാംസ്ഥാനവും നേടി.

മികച്ച ക്ലസ്റ്റര്‍ വിഭാഗത്തില്‍ കുണ്ടണ്ടംകുഴി പച്ചക്കറി ക്ലസ്റ്റര്‍ ഒന്നാംസ്ഥാനവും ദേശമംഗലം പച്ചക്കറി ക്ലസ്റ്റര്‍ രണ്ടാംസ്ഥാനവും തൈക്കടപ്പുറം പച്ചക്കറി ക്ലസ്റ്റര്‍ മൂന്നാംസ്ഥാനവും നേടി.

മികച്ച പൊതുസ്ഥാപനം വിഭാഗത്തില്‍ ഗവ.ആര്‍ട്സ് & സയന്‍സ്, കോളേജ്, കിനാനൂര്‍ കരിന്തളം ഒന്നാംസ്ഥാനവും ഗവ.ഹോമിയോ ഡിസ്പെന്‍സറി, പാലച്ചാല്‍ രണ്ടാംസ്ഥാനവും ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പരവനടുക്കം മൂന്നാംസ്ഥാനവും നേടി.

മികച്ച സ്വകാര്യ സ്ഥാപനം വിഭാഗത്തില്‍ ഈസ്റ്റ് എളേരി സര്‍വ്വീസ് സഹകരണ ബാങ്ക്, ചിറ്റാരിക്കാല്‍ ഒന്നാംസ്ഥാനവും നീലേശ്വരം അഗ്രോസര്‍വ്വീസ് സെന്റര്‍, നീലേശ്വരം രണ്ടാംസ്ഥാനവും സെക്രഡ് ഹര്‍ട്ട് ഓഫ് ജീസസ് ചര്‍ച്ച്, വോര്‍ക്കാടി മൂന്നാംസ്ഥാനവും നേടി.

ഓണത്തിന് ഒരു മുറം പച്ചക്കറി വിഭാഗത്തില്‍ തങ്കമണി ബേഡഡുക്ക ഒന്നാംസ്ഥാനവും ദിവ്യ കുരുദപദവ് രണ്ടാംസ്ഥാനവും രമ്യ സുരേഷ് എളേരിത്തട്ട് മൂന്നാംസ്ഥാനവും നേടി.

മികച്ച കര്‍ഷകന്‍ വൈ.എ.മുഹമ്മദ് എരിയപ്പാടി ഒന്നാംസ്ഥാനവും വി.നാരായണന്‍ പടന്ന രണ്ടാംസ്ഥാനവും സി.ജെ.ജോര്‍ജ് പരപ്പ മൂന്നാംസ്ഥാനവും നേടി.

മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വിഭാഗത്തില്‍ ഡി.എല്‍ സുമ ( പരപ്പ ബ്ലോക്ക്)ഒന്നാംസ്ഥാനം നേടി.

മികച്ച കൃഷി ഓഫീസര്‍ അനില്‍ സെബാസ്റ്റ്യന്‍ (ബളാല്‍ കൃഷിഭവന്‍) ഒന്നാംസ്ഥാനംനേടി.

മികച്ച കൃഷി അസിസ്റ്റന്റ് വിഭാഗത്തില്‍ എം.ജയരാമന്‍ (മധൂര്‍ കൃഷിഭവന്‍) ഒന്നാംസ്ഥാനവും പി.വി.സ്മിജ (മടിക്കൈ കൃഷിഭവന്‍) രണ്ടാംസ്ഥാനവും നേടി.