പാലക്കാട്: പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് കല്ലങ്കാട് തെക്കേപറമ്പ്, ചിറ്റൂര് – തത്തമംഗലം മുനിസിപ്പാലിറ്റി വാര്ഡ് 4 ചെമ്പകശ്ശേരി എന്നിവിടങ്ങളില് മിനി കുടിവെള്ള പദ്ധതി നടപ്പാക്കുന്ന പ്രവൃത്തിയ്ക്കായി ദര്ഘാസ് ക്ഷണിച്ചു. നിരതദ്രവ്യം യഥാക്രമം 4,700 രൂപ, 3,700 രൂപ.
ദര്ഘാസുകള് സെപ്തംബര് 22 ന് ഉച്ചയ്ക്ക് ഒന്ന് വരെ വില്പ്പന നടത്തും. അന്നേദിവസം വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. വൈകിട്ട് നാലിന് തുറക്കും. ജില്ലാ ഓഫീസര്, ഭൂജല വകുപ്പ്, മുനിസിപ്പല് ടി.ബി കോംപ്ലക്‌സ്, പാലക്കാട് വിലാസത്തില് ദര്ഘാസുകള് സമര്പ്പിക്കണം. ഫോണ്: 0491 2528471.