പാലക്കാട്: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്ഡില് അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതര്ക്ക് ( മക്കള് / ഭാര്യ / ഭര്ത്താവ് / സഹോദരന് / സഹോദരി) തിരുവനന്തപുരം വഞ്ചിയൂരിലുള്ള കിലെ സിവില് സര്വ്വീസ് അക്കാദമി നടത്തുന്ന സിവില് സര്വീസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. എട്ട് മാസമാണ് കോഴ്‌സ് ദൈര്ഘ്യം. ക്ലാസുകള് ഒക്ടോബര് ഒന്നിന് ആരംഭിക്കും. താത്പ്പര്യമുള്ളവര് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്ഡില് നിന്നുള്ള ആശ്രിതത്വ സര്ട്ടിഫിക്കറ്റ് ഉള്പ്പെടെയുള്ള അപേക്ഷ കേരള ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര് ആന്റ് എംപ്ലോയ്മെന്റ് (കിലെ), നാലാം നില, തൊഴില് ഭവന്, വികാസ് ഭവന് പി.ഒ, തിരുവനന്തപുരം-695033 എന്ന വിലാസത്തില് നല്കണം. അപേക്ഷ സെപ്തംബര് 20 വരെ സ്വീകരിക്കും. ഫോണ് 0491 2515765