പാലക്കാട്: അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്ട്‌സ് ആന്ഡ് സയന്സ് കോളേജില് കൊമേഴ്‌സ് വിഷയത്തില് ഗസ്റ്റ് അധ്യാപക ഒഴിവ്. 55 ശതമാനം മാര്ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റില്ലാത്തവരുടെ അഭാവത്തില് മറ്റുള്ളവരെയും പരിഗണിക്കും.
താത്പര്യമുള്ളവര് സെപ്തംബര് 22 ന് രാവിലെ 11ന് അസ്സല് രേഖകളും അവയുടെ പകര്പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്സിപ്പല് അറിയിച്ചു. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്ത്ഥികള് തൃശൂര് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില് മുന്കൂറായി പേര് രജിസ്റ്റര് ചെയ്യണം. രജിസ്‌ട്രേഷന് സര്ട്ടിഫിക്കറ്റിന്റെ പകര്പ്പ് അഭിമുഖസമയത്ത് ഹാജരാക്കണം. ഫോണ് 04924 254142