തൃശ്ശൂർ: ദേശീയഗുണനിലവാര അംഗീകാരം ലഭിച്ച ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് പുരസ്‌ക്കാരങ്ങളും പ്രശസ്തി പത്രങ്ങളും വിതരണം ചെയ്തു. ആശുപത്രികളുടെ ഗുണനിലവാരം ഉയര്‍ത്തുന്ന നാഷണല്‍ ക്വാളിറ്റി അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ്, കായകല്‍പ് അംഗീകാരം എന്നിവയാണ് ജില്ലയിലെ വിവിധ കുടുംബാരോഗ്യകേന്ദ്രങ്ങള്‍ക്കും നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കും ലഭിച്ചത്. തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.റീന.കെ.ജെ. പുരസ്‌ക്കാരങ്ങളും പ്രശസ്തി പത്രങ്ങളും ആരോഗ്യസ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്തു.

ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രാഹുല്‍.യു.ആര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് മേയര്‍ എം.കെ.വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഡെപ്യൂട്ടി ഡി.എം.ഒ.മാര്‍, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍, ജില്ലാ ക്വാളിറ്റി നോഡല്‍ ഓഫീസര്‍, ആര്‍ദ്രം അസി.നോഡല്‍ ഓഫീസര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍, ക്വാളിറ്റി അഷ്വുറന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

പുരസ്‌ക്കാരം ലഭിച്ച മുഴുവന്‍ ആരോഗ്യസ്ഥാപനങ്ങള്‍ക്കും 2 ലക്ഷം രൂപ വീതം തുടര്‍ച്ചയായി 3 വര്‍ഷം ലഭിക്കും. ആശുപത്രിയുടെ ഗുണനിലവാരം, രോഗീ സൗഹൃദ അന്തരീക്ഷം, പ്രകൃതി അനുകൂല പദ്ധതികള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, അണുബാധ നിയന്ത്രണം തുടങ്ങി നിരവധി സൂചികകളുടെ അടിസ്ഥാനത്തില്‍, ചെക്ക് ലിസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തി, സ്വയം വിലയിരുത്തുന്ന അവലോകനം, ജില്ലാതല സംസ്ഥാനതല ദേശീയതല അവലോകനങ്ങള്‍ നടത്തിയതിന് ശേഷമാണ് ആശുപത്രികള്‍ക്ക് അംഗീകാരം നല്‍കുന്നത്.

എന്‍.ക്യു.എ.എസ്പുരസ്‌ക്കാരങ്ങള്‍ ലഭിച്ച ആരോഗ്യ സ്ഥാപനങ്ങള്‍
•സി.എച്ച്.സി.മുല്ലശ്ശേരി
•എഫ്.എച്ച്.സി.ദേശമംഗലം
•എഫ്.എച്ച്.സി.മുണ്ടൂര്‍
•എഫ്.എച്ച്.സി. പുന്നയൂര്‍
•എഫ്.എച്ച്.സി. നെന്‍മണിക്കര
•എഫ്.എച്ച്.സി.വേലൂര്‍
•യു.എഫ്.എച്ച്.സി. ഗോസായികുന്ന്
•യു.എഫ്.എച്ച്.സി. പറവട്ടാനി
•യു.എഫ്.എച്ച്.സി.കാച്ചേരി
•യു.എഫ്.എച്ച്.സി.പോര്‍ക്കളേങ്ങാട്
•യു.എഫ്.എച്ച്.സി.ഗുരുവായൂര്‍
•യു.എഫ്.എച്ച്.സി. വി.ആര്‍ പുരം
•എഫ്.എച്ച്.സി.തളിക്കുളം

കായകല്‍പ് പുരസ്‌ക്കാരങ്ങള്‍ ലഭിച്ച ആരോഗ്യസ്ഥാപനങ്ങള്‍
•എഫ്.എച്ച്.സി.ദേശമംഗലം
•എഫ്.എച്ച്.സി.വെറ്റിലപ്പാറ
•യു.എഫ്.എച്ച്.സി. ആനാപ്പുഴ.