ആകെ 22,59,454 പേര് വാക്സിന് സ്വീകരിച്ചു
ജില്ലയില് കഴിഞ്ഞ ദിവസംവരെ കോവിഡ് വാക്‌സിനേഷന് രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 5,71,133 ആയി. 16,88,321 പേരാണ് ഒന്നാം ഡോസ് മാത്രം സ്വീകരിച്ചത്. മൊത്തം 22,59,454 പേര് വാക്സിനെടുത്തു.
18-45 വരെ പ്രായമുള്ള 72,257 പേര് രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്. ആകെ 7,28,899 പേര് വാക്‌സിന് സ്വീകരിച്ചതില് 6,56,642 പേര് ഒന്നാം ഡോസും എടുത്തിട്ടുണ്ട്. 45-60 വരെ പ്രായമുള്ള 1,87,321 പേര് രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്. ആകെ 6,62,335 പേര് വാക്‌സിന് സ്വീകരിച്ചതില് 4,75,014 പേര് ഒന്നാം ഡോസും എടുത്തിട്ടുണ്ട്. 60 വയസ്സിന് മുകളിലുള്ള 2,25,397 പേരാണ് രണ്ട് ഡോസും സ്വീകരിച്ചത്. 4,10,611 പേര് ഒന്നാം ഡോസും സ്വീകരിച്ചു. ഇപ്രകാരം ആകെ 6,36,008 പേരാണ് വാക്‌സിന് സ്വീകരിച്ചത്. വിദേശത്തേക്ക് പോകാന് തയ്യാറെടുക്കുന്നവരില് 37,764 പേര് വാക്സിന് സ്വീകരിച്ചു. 18,103 പേര് രണ്ട് ഡോസും 19,661 പേര് ഒന്നാം ഡോസുമാണ് സ്വീകരിച്ചു.
ജില്ലയിലെ ആരോഗ്യ പ്രവര്ത്തകരില് 27,303 പേര് രണ്ട് ഡോസും സ്വീകരിച്ചിട്ടുണ്ട്. ആകെ 62,305 പേര് വാക്സിന് സ്വീകരിച്ചതില് 35,002 പേരാണ് ഒന്നാം ഡോസ് സ്വീകരിച്ചത്. 1,22,096 മുന്നണി പ്രവര്ത്തകര് വാക്സിന് സ്വീകരിച്ചു. ഇതില് 40,510 പേര് രണ്ട് ഡോസുകളും 81,586 പേര് ഒന്നാം ഡോസും എടുത്തിട്ടുണ്ട്.
ഇതുവരെ 10,047 ഗര്ഭിണികള് ഇതുവരെ വാക്സില് സ്വീകരിച്ചു. ഇതില് 9805 പേര് ഒന്നാം ഡോസും 242 പേര് രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.