2021-22 അദ്ധ്യയന വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വര്‍ഷത്തില്‍ നേരിട്ടുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് www.polyadmission.org/let വഴി ആപ്ലിക്കേഷന്‍ നമ്പറും, ജനന തിയതിയും നല്‍കി ‘CHECK YOUR RANK’ എന്ന ലിങ്ക് മുഖേന റാങ്ക് പരിശോധിക്കാം. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികള്‍ 20 മുതല്‍ 30 വരെ അതാതു സ്ഥാപനങ്ങളില്‍ നടത്തും. വിവിധ സ്ഥാപനങ്ങളില്‍ ഒരേ സമയം പ്രവേശനം നടക്കുന്നതിനാല്‍ ഓരോ സ്ഥാപനങ്ങളുടേയും പ്രവേശന നടപടികളുടെ സമയക്രമം വെബ്സൈറ്റില്‍ പരിശോധിച്ച് നിശ്ചിത സമയത്തുതന്നെ ഹാജരാകണം. ഒന്നില്‍ക്കൂടുതല്‍ സ്ഥാപനങ്ങളില്‍ ഹാജരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും പ്രോക്സി ഫോമുമായാണ് ഹാജരാകേണ്ടത്. ഒരു സ്ഥാപനത്തില്‍ ഫീസടച്ച് പ്രവേശനം നേടിയവര്‍ മറ്റൊരു സ്ഥാപനത്തില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അഡ്മിഷന്‍ സ്ലിപ്പും ഫീസടച്ച രസീതും ഹാജരാക്കണം. ഒരു ജില്ലയില്‍ ഒന്നില്‍ കൂടുതല്‍ സ്ഥാപനത്തില്‍ പ്രവേശനം നേടിയാല്‍ അവസാനം നേടിയ പ്രവേശനം മാത്രമേ നിലനില്‍ക്കൂ.