സംസ്ഥാന സര്‍ക്കാരിന്റെ പാര്‍പ്പിടപദ്ധതിയായ ലൈഫ്പദ്ധതിയുടെ ഒന്നാംഗഡു നാറാണംമൂഴി പഞ്ചായത്തില്‍ വിതരണം ചെയ്തു. നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ 40,000 രൂപ വീതം 48 ഗുണഭോക്താക്കള്‍ക്കാണ് നല്‍കിയത്. ബാക്കി തുക ബാങ്ക് വഴിയാണ് ഗുണഭോക്താക്കളിലേക്കെത്തിക്കുക. 129 വീടുകളാണ് പഞ്ചായത്തില്‍ നിര്‍മ്മിക്കുന്നത്.
പാര്‍പ്പിടപദ്ധതിയുടെ ഗുണം ലഭിക്കുന്നവര്‍ക്ക് വീടിന്റെ നിര്‍മാണം നടക്കുന്ന സമയം തൊഴില്‍ വകുപ്പിന്റെ ജോബ് കാര്‍ഡ് നല്‍കി അവരെ കൂടി തൊഴിലാളികളാക്കി വേതനം നല്‍കാനും തീരുമാനമുണ്ട്. നിര്‍മാണത്തിന്റെ ഏറിയ പങ്കും ഗുണഭോക്താക്കളെയാണ് ഏല്‍പ്പിക്കുന്നത്. കുടുംബശ്രീയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനും ആലോചിക്കുന്നുണ്ടെന്ന് നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നിര്‍മാണ മേഖലയിലേക്ക് കുടുംബശ്രീ കടന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ആറുമാസം കൊണ്ട് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും.മുന്‍പ് പൂര്‍ത്തീകരിക്കാതെ പോയ വീടുകളുടെ നിര്‍മാണവും ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.