കല്‍പ്പറ്റ: പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ഗവ.മോഡല്‍ റസിഡന്റസ് സ്‌കൂളില്‍ ഫോര്‍ ഗേള്‍സ് (ജി.എം.ആര്‍.എസ്) 2018 – 19 അദ്ധ്യയ വര്‍ഷം എട്ടാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഈ മാസം 12ന് അഞ്ചുമണിക്ക് മുമ്പായി ജി.എം.ആര്‍.എസ് കണിയാമ്പറ്റ ഓഫീസില്‍ ലഭ്യമാക്കണമെന്ന് സീനിയര്‍ സുപ്രണ്ട് അറിയിച്ചു. ഫോണ്‍ – 04936 284818.
