തവിഞ്ഞാല്‍: തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തില്‍ കര്‍ഷകസഭ നടത്തി. ത്രിതല പഞ്ചായത്ത് പദ്ധതികള്‍, കൃഷി വകുപ്പ് വിവിധ പദ്ധതികള്‍ തുടങ്ങിയവ കര്‍ഷകര്‍ക്ക് വിശദീകരിച്ചു. ഓരോ വാര്‍ഡിലെയും കാര്‍ഷിക വിഷയങ്ങള്‍, വന്യമൃഗശല്യം, ഉത്പാദന ഉപാധികളുടെ കുറവ്, നടീല്‍ വസ്തുക്കളുടെ ലഭ്യത കുറവ്, കൃഷിയിടങ്ങളിലെ യന്ത്രവല്‍ക്കരണത്തിന്റെ അഭാവം, പ്രകൃതിക്ഷോഭം മൂലം കൃഷിക്കാരുടെ വരുമാന മാര്‍ഗ്ഗം നഷ്ടപ്പെടുന്നത്, ഉത്പങ്ങളുടെ വിലയിടിവ്, ഉത്പങ്ങള്‍ സംഭരിക്കുന്നതിനുള്ള സ്റ്റോറേജുകളുടെ അഭാവം തുടങ്ങിയ കാര്‍ഷിക വിഷയങ്ങള്‍ കര്‍ഷക സഭയില്‍ ചര്‍ച്ച ചെയ്തു. വാര്‍ഡുതലത്തിലുള്ള ജനപ്രതിനിധികളും ബ്ലോക്ക് ജനപ്രതിനിധികളും പങ്കെടുത്തു. കാര്‍ഷിക സഭയിലൂടെ ഉരുത്തിരിഞ്ഞുവന്ന ആവശ്യങ്ങളും ആശയങ്ങളും ഉന്നരുടെ ശ്രദ്ധയില്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.