പുല്‍പ്പള്ളി: സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതിയുടെ ഭാഗമായി മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ സാമൂഹിക വൃക്ഷവത്കരണം, കാവുകള്‍ സ്ഥാപിക്കല്‍, സാമ്പത്തിക സഹായ വിതരണം എന്നിവ ഐ.സി ബാലകൃഷണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി കിണര്‍ റീച്ചാര്‍ജ് പ്രവൃത്തി പൂര്‍ത്തീകരിച്ച 73 പേര്‍ക്കാണ് സാമ്പത്തിക സഹായ വിതരണം ചെയ്യതത്. സാമൂഹിക വൃക്ഷവത്കരണം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. കാവ് സ്ഥാപിക്കലിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുക്മിണി സുബ്രമണ്യന്‍, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗുണഭോക്താക്കള്‍ക്കുള്ള സാമ്പത്തിക സഹായം വിതരണം ചെയ്തത്. ജില്ലാപഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍, അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഷജ്‌ന കരീം, ശിവരാമന്‍ പാറക്കുഴി, കെ.ജെ പോള്‍, ബൈജു നമ്പിക്കൊല്ലി, മുനീര്‍ ആച്ചിക്കുളത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
