എറണാകുളം: ജൂലൈയിൽ നടന്ന ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയിൽ ജില്ലയ്ക്ക് മികച്ച വിജയം. ആകെ പരീക്ഷയെഴുതിയ 1060 പേരിൽ 909 പേരും വിജയിച്ചു. 85.6 ആണ് വിജയശതമാനം. പരീക്ഷയെഴുതിയ 304 പുരുഷന്മാരും 605 സ്ത്രീകളും വിജയിച്ചു. 123 പട്ടികജാതിക്കാരും ഒരു പട്ടികവർഗ്ഗ വിഭാഗത്തിലുള്ളയാളും 9 ഭിന്നശേഷിക്കാരും നാല് ജനപ്രതിനിധികളും വിജയിച്ചവരിൽ ഉൾപ്പെടുന്നു. വിജയിയായ ആർ രസികല എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാണ്.

വിജയികളിൽ ഏറ്റവും കൂടുതൽ ഗ്രേഡ് നേടിയ പഠിതാക്കൾ:
ജിഎച്ച്എസ്എസ് ഇടപ്പള്ളിയിൽ പരീക്ഷയെഴുതിയ വി പി ജോസഫ് ( 3 എ പ്ലസും 3 എ യും) ,എംജിഎം ജിഎച്ച്എസ്എസ് നായത്തോടിൽ പരീക്ഷയെഴുതിയ മായാ മുരളി ( 5 എ പ്ലസും 1 എ ) ,ജിഎച്ച്എസ്എസ് മാങ്കാവ് മരടിൽ പരീക്ഷയെഴുതിയ ബീന പിപി (5 എ പ്ലസും 1 സി ), ജിഎച്ച്എസ്എസ് ആലുവയിൽ പരീക്ഷയെഴുതിയ കൗലത് ( 5 എ ഗ്രേഡും 1എ പ്ലസ്) , ബി വി എച്ച്എസ്എസ് നായരമ്പലത്ത് പരീക്ഷയെഴുതിയ ഹിമാ വിഎ ( 4 എ പ്ലസും 2 എ ) , ജി എച് എസ് എസ് നോർത്ത് പറവൂരിൽ പരീക്ഷയെഴുതിയ മോനി എം കെ (നാല് എ പ്ലസും 2 എ ),
ജി എച്ച് എസ് എസ് പെരുമ്പാവൂരിൽ പരീക്ഷയെഴുതിയ ഷൈജ ( 4 എ പ്ലസും 2 എ ), ജിഎച്ച്എസ്എസ് കളമശ്ശേരിയിലെ ഷൈനി ആർ ഖാൻ (4 എ പ്ലസും 2 ബി ), ജിവിഎച്ച്എസ്എസ് പല്ലാരിമംഗലത് പരീക്ഷയെഴുതിയ ശാമിലി (3 ഏ പ്ലസ് 2 എ ), മുളന്തുരുത്തി ജിഎച്ച്എസ്എസ് ൽ പരീക്ഷയെഴുതിയ എം മഞ്ജു ( 4എ പ്ലസും 1 എയും 1 ബി ), ജി വി എച്ച്എസ്എസ് മാതിരി പള്ളിയിൽ പരീക്ഷയെഴുതിയ ശ്രീജ ( 3 എ പ്ലസ് 2 എ ഗ്രേഡ് 1 ബി ), ജിഎച്ച്എസ്എസ് കൊങ്ങോർപിള്ളിയിൽ പരീക്ഷയെഴുതിയ മിനി മോൾ ( 4എ പ്ലസും 2 എ ) ജിഎച്ച്എസ്എസ് പെരുമ്പാവൂരിൽ പരീക്ഷയെഴുതിയ ജിബു കെ റോയി ( 1 എ പ്ലസും 5 എ ) ജിഎച്ച്എസ്എസ് തൃപ്പൂണിത്തുറയിൽ പരീക്ഷയെഴുതിയ ടീ രേണുക ( 3എ പ്ലസും 2 എ യും 1 ബി യും).

ജില്ലയിലെ 19 ഹയർ സെക്കൻഡറി സ്കൂളുകളിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ നടത്തിയത് .75 ശതമാനം ക്ലാസുകൾ ഓൺലൈനായും 25% ക്ലാസുകൾ നേരിട്ടും ആയിരുന്നു നടത്തിയിരുന്നത്.

വിജയികളെ ജില്ലാ സാക്ഷരതാ മിഷൻ അഭിനന്ദിച്ചു. ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് പുതിയ രജിസ്ട്രേഷൻ ഉടനെ ആരംഭിക്കും.