കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 12 കേസുകള്‍ക്ക് പിഴ ചുമത്തി.
കരുനാഗപ്പള്ളി, ആലപ്പാട്, തൊടിയൂര്‍, ചവറ,കെ.എസ്.പുരം,നീണ്ടകര, പ•ന,തഴവ, തെക്കുംഭാഗം, തേവലക്കര പ്രദേശങ്ങളില്‍ നടന്ന പരിശോധനയില്‍ 9 കേസുകളില്‍ പിഴയീടാക്കി.148 എണ്ണത്തിന് താക്കീത് നല്‍കി.

കൊട്ടാരക്കര, ചടയമംഗലം, ഇളമാട്, കരീപ്ര, എഴുകോണ്‍, കടയ്ക്കല്‍, മൈലം,നിലമേല്‍,പൂയപ്പള്ളി,ഉമ്മന്നൂര്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ മൂന്നു കേസുകള്‍ക്ക് പിഴ ഈടാക്കുകയും 92 കേസുകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.
കൊല്ലത്ത് ,തൃക്കരുവ, പൂതക്കുളം, പേരയം കൊല്ലം കോര്‍പ്പറേഷന്‍, കല്ലുവാതുക്കല്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 152 കേസുകളില്‍ താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

പത്തനാപുരം, പട്ടാഴി പ്രദേശങ്ങളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 15 കേസുകളില്‍ താക്കീതു നല്‍കി.
പുനലൂരില്‍ ഇടമണ്‍, വാളക്കോട് നടന്ന പരിശോധനയില്‍ ഏഴ് കേസ്‌കളില്‍ താക്കീത് നല്‍കി.