കോഴിക്കോട്: കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുചിത്വ പരിപാടിയായ ക്ലീൻ ഗ്രീൻ കുന്നുമ്മൽ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ബാർബർ ഷോപ്പ് ഉടമകളുടെയും ബ്യൂട്ടീഷൻമാരുടെയും യോഗം ചേർന്നു. ഷോപ്പുകളിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു. 20 സ്ഥാപനങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

90% ഷോപ്പുകളിലെയും മുടി മാലിന്യം ഇപ്പോൾ ശാസ്ത്രീയമായിട്ടാണ് സംസ്കരിക്കുന്നത്. മാലിന്യം ശാസ്ത്രീയമായ രൂപത്തിൽ സംസ്കരിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ ലൈസൻസ് പുതുക്കി നൽകാവൂ എന്ന് യോഗത്തിൽ നിർദ്ദേശമുണ്ടായി. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ഭരണ സമിതി അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, അസിസ്റ്റൻ്റ് സെക്രട്ടറി എന്നിവർ പങ്കെടുത്തു.