കൊല്ലം: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അക്വാകള്‍ച്ചര്‍ പരിശീലനപരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത അക്വാകള്‍ച്ചര്‍ ബിരുദം/ വി.എച്ച്.എസ്.ഇ മത്സ്യത്തൊഴിലാളി വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണന. ഫിഷറീസ് വകുപ്പിന്റെ തിരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളിലും മറ്റു ട്രെയിനിങ് സെന്ററുകളിലുമാണ് പരിശീലനം. കാലാവധി എട്ട് മാസം. 15 പേര്‍ക്കാണ് അവസരം. പ്രതിമാസം 7500 രൂപ സ്‌റ്റൈപെന്‍ഡായി ലഭിക്കും. പ്രായപരിധി 20 നും 30 നും ഇടയില്‍. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ സെപ്റ്റംബര്‍ 25 ന് മുന്‍പ് സിവില്‍ സ്റ്റേഷനിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നല്‍കണം.
