കാഞ്ഞങ്ങാട് നഗരസഭയില്‍ ജനനമരണ രജിസ്ട്രേഷന് വിഭാഗത്തിലെ ഹോസ്പിറ്റല്‍ കിയോസ്കില്‍ താല്‍ക്കാലിക ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി നിയമിക്കപ്പെടാന്‍ താല്പര്യമുളള, മലയാളം, ഇംഗ്ലീഷ് ഡാറ്റാ എന്‍ട്രി അറിയാവുന്നവരും മുന്‍പരിചയമുളളവരുമായ നഗരസഭാ പരിധിയിലെ കുടുംബശ്രീ അംഗങ്ങള്‍ ഈ മാസം 13 ന് രാവിലെ 11ന് നഗരസഭാഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
