പുത്തൂര്‍വയല്‍: നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മട്ടിലയം, പെര്‍ളോം, അയനിവയല്‍, നെല്ലേരി നീര്‍ത്തട സമിതികളുടെയും എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചക്കയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതിനായി പരിശീലനം സംഘടിപ്പിച്ചു. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടന്ന പരിപാടി സീനിയര്‍ സയന്റിസ്റ്റ് വി.വി ശിവന്‍ ഉദ്ഘാടനം ചെയ്തു. ട്രെയിനിംഗ്് കോ – ഓഡിനേറ്റര്‍ പി. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി പ്രേമകുമാരി പനമരം വിഷയം അവതരിപ്പിച്ചു. കെ. ദിലീപ് സംസാരിച്ചു. മുപ്പതോളം ചക്കവിഭവങ്ങള്‍ തയ്യാറാക്കുന്നതിന് പരിശീലനം നല്‍കി.