എറണാകുളം: സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ആലുവ ജില്ലാ ആശുപത്രിയിൽ പ്രസവമുറി നവീകരണത്തിനായി 197 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു.ആരോഗ്യ വനിതാ ശിശു വികസന മന്ത്രി വീണാ ജോർജ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു.അൻവർ സാദത്ത് എം.എൽ.എ. ശിലാഫലകം അനാഛാദനം ചെയ്തു.
ആലുവ നഗരസഭ വൈസ് ചെയർപേഴ്സൺ ജെബി മേത്തർ ഹിഷാം, ജില്ലാ പഞ്ചായത്ത് ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ.ജോമി,
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹനൻ, ഷൈനി വർഗീസ്, വാർഡ് കൗൺസിലർ പി.പി.ജെയിംസ് ആശുപത്രി വികസന സമിതി അംഗങ്ങളായ ഡൊമനിക് കാവുങ്കൽ,നവകുമാരൻ, പി.എ. താഹിർ എന്നിവർ പങ്കെടുത്തു.പ്രസവ സമയത്തും പ്രസവത്തിന് ശേഷവും സങ്കീർണ്ണതകൾ ഉണ്ടാകുന്നതിനാൽ സമയബന്ധിതമായി റഫറലുകൾ ഉറപ്പ് വരുത്താനും ഗുണനിലവാരം മെച്ചപ്പെടുത്താനും വേണ്ടിയുള്ള ലക്ഷ്യ പദ്ധതിയിൽ പെടുത്തിയാണ് ലേബർ റൂം നവീകരണം.
മാതൃ നവജാത ശിശു മരണനിരക്കും രോഗാവസ്ഥയും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്
ലക്ഷ്യ പദ്ധതി നടപ്പാക്കുന്നത്.