കല്‍പ്പറ്റ: കേരള സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ വയനാട് അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജൂലൈ 9 മുതല്‍ 15 വരെ ‘അന്താരാഷ്ട്ര ചക്ക മഹോത്സവം-2018’ സംഘടിപ്പിക്കുന്നു. കേരളത്തിന്റെ പ്രധാന ഭക്ഷ്യവിളയായ ചക്ക ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ചക്കയുടെ മൂല്യവര്‍ദ്ധിത സാധ്യതകളും വിപണന ശൃംഖലകളും കണ്ടെത്തി തൊഴില്‍ മേഖലകളെ ശക്തിപ്പെടുത്താനും മികച്ച വരുമാനം കണ്ടെത്താനുമുളള അവസരങ്ങള്‍ ഒരുക്കും. മലേഷ്യ, ശ്രീലങ്ക, വിയറ്റ്‌നാം കുടാതെ ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുളള ശാസ്ത്രജ്ഞര്‍, വ്യവസായികള്‍ എന്നിവര്‍ പങ്കെടുക്കുന്ന സിമ്പോസിയം ഏഴു ദിവസങ്ങളിലായി നടക്കും. സ്ത്രീ സംരംഭകര്‍ക്കുളള അഞ്ചു ദിവസത്തെ സൗജന്യ പരിശീലന പരിപാടി ജൂലൈ 9 മുതല്‍ 13 വരെ സംഘടിപ്പിക്കും. പരിപാടിയുടെ ഏറ്റവും വലിയ ആകര്‍ഷണം 18 വിഭവങ്ങള്‍ അടങ്ങിയ ചക്കസദ്യ ആയിരിക്കും. ആദിവാസി സംഗമവും വിത്തുത്സവവും ചക്ക മഹോത്സവത്തോടൊപ്പം ഉണ്ടായിരിക്കും. ഭക്ഷ്യ വൈവിധ്യം ചക്കയില്‍ എന്ന വിഷയത്തില്‍ സ്ത്രീകള്‍ക്ക് മൂന്നു ദിവസങ്ങിലായി ഏകദിന പരിശീലന പരിപാടിയും നടത്തും. വ്യത്യസ്ത ഇനം ചക്കകളുടെ ബൃഹത്തായ പ്രദര്‍ശനം, മൂല്യവര്‍ദ്ധിത ഉല്പങ്ങളുടെ പ്രദര്‍ശനവും വില്പനയും, സെമിനാറുകള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവയും ഉണ്ടായിരിക്കും. മഹോത്സവത്തോടനുബന്ധിച്ച് ചക്കയിലെ കൊത്തുപണി, ചക്കപാചകം, മികച്ച ചക്ക, ചക്ക ചിത്രരചന, ചക്ക ഫോട്ടോഗ്രാഫി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വിവിധ പരിപാടികളിലേക്കുളള രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും ൃമൃമൊയ@സമൗ.ശി/വെമഷലലവെ.ഷമി@ഗമൗ.ശി എന്നി ഇ – മെയില്‍ വിലാസങ്ങളിലോ 04936 260421, 04936 260561 ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.
