പാലക്കാട്: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂനിറ്റി കോളെജ് ജൂലൈയില്‍ നടത്തുന്ന യോഗ കോഴ്‌സിന് ജൂലൈ 16 വരെ അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന കോഴ്‌സിനു ആറ് മാസമാണ് കാലാവധി. അപേക്ഷാഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് കാംപിന് സമീപമുളള എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. വിലാസം-ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33 ഫോണ്‍ – 0471 2325101, 2325102. വിശദവിവരം src.kerala.gov.in/srccc.in വെബ്‌സൈറ്റില്‍ ലഭിക്കും. ചേരാനാഗ്രഹിക്കുന്നവര്‍ക്ക് പാലക്കാട് സമഗ്രദര്‍ശന്‍ സെന്റര്‍ ഫോര്‍ യോഗ സ്റ്റഡീസുമായി ബന്ധപ്പെടാം. ഫോണ്‍ – 9447345760.