വായനാപക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ വായന, ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വാഴത്തോപ്പ് ഗവണ്‍മെന്റ ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍ വിതരണം ചെയ്തു. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 13 വിദ്യാര്‍ത്ഥികളാണ് ജേതാക്കളായത്. ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ്ജ് ആര്‍.ആര്‍. സിന്ധു അധ്യക്ഷയായിരുന്നു. ബ്ലോക്ക് അംഗം വി.എ ജോര്‍ജ്ജ്, വാര്‍ഡംഗം റോയ് ജോസഫ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഇ.ജി. സത്യന്‍, സാഹിത്യകാരന്‍ മോബിന്‍ മോഹന്‍, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് ഷാജി തുണ്ടത്തില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ കെ.കെ. ജയകുമാര്‍, താലൂക്ക് ലൈബ്രറി സെക്രട്ടറി ബെന്നിമാത്യു തുടങ്ങിയവര്‍ സംസാരിച്ചു.