പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ജൂലൈ രണ്ട്, മൂന്ന്, ഒന്‍പത്, 10, 16, 17, 23, 24, 30, 31 തിയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും (ആര്‍.ഡി.ഒ കോടതി) ആറ്, 12 തിയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 20ന് മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും 27ന് തിരൂര്‍ സബ് കളക്ടറുടെ കാര്യാലയത്തിലെ രണ്ടാം നിലയിലെ കോര്‍ട്ട് ഹാളിലും തൊഴില്‍ തര്‍ക്ക കേസുകളും, ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.
