ചിറ്റൂർ ഗവ.കോളേജിൽ ‘ജീവനി’ പദ്ധതിയിലേക്ക് ഒരു സൈക്കോളജി അപ്രന്റീസിനെ താത്കാലികമായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാന്തര ബിരുദം നേടിയവർക്ക് അവസരം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ 23 ന് രാവിലെ 10.30 ന് ഫിലോസഫി വകുപ്പിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.