പാലക്കാട്‌: ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ പദ്ധതി പ്രകാരുള്ള സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നതിനായി ഈ ഗ്രാൻഡ് പോർട്ടലിൽ വിദ്യാർഥികളുടെ വിവരങ്ങൾ സമർപ്പിക്കാത്ത സ്‌കൂളുകൾ സെപ്തംബർ 30 നകം സമർപ്പിക്കണമെന്ന് പട്ടികവർഗ്ഗ വികസന ഓഫീസർ അറിയിച്ചു. വിദ്യാർത്ഥികളുടെ പേര്, ജാതി, ക്ലാസ്സ്, വരുമാനം, ഡേ സ്‌കോളർ/ ഹോസ്റ്റ്‌ലേഴ്‌സ് , ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയാണ് സമർപ്പിക്കേണ്ടത്. 2020 – 21 വർഷത്തെ സ്‌കോളർഷിപ്പ് വിതരണം പൂർത്തിയായി മാത്രമേ 2021 – 22 വർഷത്തെ നടപടി ആരംഭിക്കുകയുള്ളൂ. 2020- 21 അധ്യയനവർഷം വിദ്യാർത്ഥി പഠിച്ചിരുന്ന ക്ലാസാണ് രേഖപ്പെടുത്തേണ്ടത്. വരുമാനപരിധി 2,50,000.
ഫോൺ : 0491 2505383