പാലക്കാട്‌: പെൻഷനും ആനുകൂല്യങ്ങളും ലഭിക്കാത്തതും രണ്ട് ലക്ഷത്തിൽ താഴെ വരുമാനമുള്ളതും സാമ്പത്തികമായി വിഷമത അനുഭവിക്കുന്നവരുമായ വിമുക്തഭടൻമാർ , അവരുടെ വിധവകൾ, എന്നിവർക്ക് ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷ ഫോമും വിശദവിവരങ്ങളും ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും ലഭിക്കും. സെപ്റ്റംബർ 25 വരെ അപേക്ഷ സമർപ്പിക്കാം.