ആറളം ഫാമില്‍ നിന്ന് വിതരണത്തിനെത്തിച്ച തെങ്ങ്, മാംഗോ (ഗ്രാഫ്റ്റ് ), സപ്പോട്ട (ഗ്രാഫ്റ്റ്), ഫിലോസാന്‍ (ഗ്രാഫ്റ്റ്), സീതാഫ്രൂട്ട്, റംബുട്ടാന്‍, നാരകം എന്നീ ഇനം ഫലവൃക്ഷ തൈകളുടെ കിറ്റ് വിതരണോദ്ഘാടനം അഡ്വ. ടി. സിദ്ദിഖ് എം. എല്‍. എ. നിര്‍വഹിച്ചു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ (ആര്‍. കെ. ഐ – 2020-21) ഉള്‍പ്പെടുത്തി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ 1,2,3,4,5 വാര്‍ഡുകളിലെയും അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ 14,15 വാര്‍ഡുകളിലെയും പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മലയച്ചന്‍ക്കൊല്ലി -പങ്ങലേരി നീര്‍ത്തട പദ്ധതിയിലെ 1875 ഹെക്ടര്‍ സ്ഥലത്തായി 1715 കര്‍ഷക ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി.

മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത് മുഹമ്മദലി മുഖ്യ പ്രഭാക്ഷണം നടത്തി. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ബിന്ദുമേനോന്‍ പദ്ധതി വിശദീകരിച്ചു. ചടങ്ങില്‍ വാട്ടര്‍ഷെഡ് കമ്മിറ്റി കണ്‍വീനവര്‍ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സീതാ വിജയന്‍, വടുവന്‍ചാല്‍ ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ഫൗസിയ ബഷീര്‍, അരപ്പറ്റ ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ബഷീര്‍ പള്ളിവയല്‍, മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസര്‍ ഇ. കെ. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.