കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാം ഡോസ് വാക്സിനേഷന്‍ 98 ശതമാനം പൂര്‍ത്തിയായി. പഞ്ചായത്ത് പരിധിയില്‍ ഒന്നും രണ്ടും ഘട്ട വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കായി പുല്ലാമല കുടുംബരോഗ്യ കേന്ദ്രത്തില്‍ മെഗാ വാക്സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു.
രണ്ട് ദിവസത്തിനുള്ളില്‍ ഒന്നാം ഘട്ട വാക്സിനേഷന്‍ 100 ശതമാനം പൂര്‍ത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സത്യഭാമ പറഞ്ഞു.
കൊറ്റങ്കര ഗ്രാമപഞ്ചായത്തില്‍ മൂന്നു ദിവസങ്ങളിലായി നടന്ന വാക്‌സിനേഷന്‍ ക്യാമ്പ് വഴി 1553 പേര്‍ക്ക് വാക്സിന്‍ ലഭ്യമാക്കിയതായി പഞ്ചായത്ത് സെക്രട്ടറി സുരേഷ്‌കുമാര്‍ പറഞ്ഞു.