മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിൽ വിവിധ ജനപ്രതിനിധികൾക്കായി പൈതൃക ജലയാത്ര സംഘടിപ്പിച്ചു. മുസിരിസ് പദ്ധതിയെ തൊട്ടറിയാനായി കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നടത്തിയ പരിപാടിയിൽ പൊയ്യ ഗ്രാമപഞ്ചായത്ത് പ്രതിനിധികളാണ് ബോട്ടിങ് നടത്തിയത്. പൈതൃക ജലയാത്ര കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ, വാർഡ് കൗൺസിലർ എൽസി പോൾ, പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ് വൈസ് പ്രസിഡന്റ് ടി എ കുട്ടൻ, മുസിരിസ് പൈതൃക പദ്ധതി മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, മ്യൂസിയം മാനേജർമാരായ സജ്‌ന വസന്ത് രാജ്, നിമ്മി കെ ബി, മിഥുൻ സി ശേഖർ എന്നിവർ പങ്കെടുത്തു.
