ആലപ്പുഴ: കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് ഓണ്‍ലൈന്‍ ബുക്കിംഗ് ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു.

രണ്ടാം ഡോസ് നിര്‍ദ്ദിഷ്ഠ സമയപരിധിക്കുള്ളില്‍ എടുക്കുവാന്‍ ശ്രദ്ധിക്കണം. കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞ് 112 ദിവസത്തിനുള്ളിലും കോവാക്സിന്‍ 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളിലും രണ്ടാം ഡോസ് സ്വീകരിക്കണം.

www.cowin.gov.inലാണ് ബുക്കിംഗ് നടത്തേണ്ടത്.