വയനാട്: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ആശുപത്രി കാന്റീനില്‍ നിന്നടക്കം പഴകിയ ഭക്ഷണം പിടികൂടി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബദറുദ്ധീന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫാത്തിമാ ഹോസ്പിറ്റല്‍ കാന്റീന്‍, സിവില്‍ സ്റ്റേഷന്‍ കാന്റീന്‍, ലഞ്ച് എസ്, ഹോട്ടല്‍ പ്രിയ, ഹോട്ടല്‍ ഗോപിക, എസ്.എസ് വനിതാ മെസ്, അറഫ ഹോട്ടല്‍, ഇന്ത്യന്‍ കോഫീ ഹൗസ്, തൃപ്തി മെസ്, ഹോട്ടല്‍ തമര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്. സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.